കാഞ്ഞങ്ങാട് സൗത്ത് ശ മാതോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ 2026 ജനുവരി 16 മുതല്‍ 20 വരെ അഷ്ടബന്ധ ബ്രഹ്‌മകലശത്തിന് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ തുടക്കം കുറിച്ചു ക്ഷേത്ര തന്ത്രി മേക്കാട്ടില്ലത്ത് പത്മനാഭപട്ടേരിയെ കാഞ്ഞങ്ങാട് സൗത്ത് മുതല്‍ മാതോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് താലപ്പൊലി മുത്തുക്കുടവാദ്യഘോഷത്തോടെ ആനയിച്ചു ക്ഷേത്രമേല്‍ശാന്തി ഇടമന നാരായണന്‍ നമ്പൂതിരി പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിച്ചു.ആഘോഷ കമിറ്റി ചെയര്‍മാന്‍ ബാലകൃഷ്ണന്‍.കെ. പി , ക്ഷേത്ര പ്രസിഡണ്ട് കുഞ്ഞാമന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ തമ്പാന്‍ നായര്‍ കെ. , ആജീവനാംഗo ബാലന്‍ പി.വി, ക്ഷേത്ര സെക്രട്ടറി’ കുഞ്ഞിക്കണ്ണന്‍.കെ, പ്രോഗ്രാം കമിറ്റി ചെയര്‍മാന്‍ സി.പി വി വിനോദ് കുമാര്‍, ആഘോഷ കമിറ്റി വൈസ് ചെയര്‍മാന്‍രായ വി. രവിരാജ്, പി ഉണ്ണികൃഷ്ണന്‍, മാതൃസമിതി പ്രസിഡണ്ട് രാജീവി എം.സി പി, സെക്രട്ടറി രാജമണി, പബ്ലിസിറ്റി കണ്‍വീനര്‍ ഗണേശന്‍ , സേവാ സമിതി സെക്രട്ടറി വി.കെ രതീഷ്, ട്രഷറര്‍ പി.ജയരാജന്‍, ഘോഷയാത്ര ചെയര്‍മാന്‍ കെ.പി പ്രഭാകരന്‍ നായര്‍, ആഘോഷ കമിറ്റി ക്ഷേത്ര കമിറ്റി, സേവാ സമിതി, മാതൃസമിതി അംഗങ്ങള്‍ ഭകതജനങ്ങള്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.
തുടര്‍ന്ന് വിളക്കു പൂജ മഹാവിഷ്ണു സഹസ്രനാമാര്‍ച്ചന പൊളളക്കട തുളസീവനം രോഹിണി അന്തര്‍ജനത്തിന്റെ കാര്‍മ്മികത്വത്തില്‍ നടന്നു. മാതോത്ത് മഹാവിഷ്ണു സേവാ സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് സൂര്യ വിഷന്റെ ഉമാമഹേശ്വരം നാടകം അരങ്ങേറി , അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ബ്രഹ്‌മകലശമഹോല്‍സവത്തോടനുബന്ധിച്ച് മഹാമൃത്യുഞ്ജയ ഹോമം, മഹാഗണപതി ഹോമം, വിവിധ താന്ത്രിക കര്‍മ്മങ്ങള്‍ നടക്കും 19 ന് രാവിലെ 8.35 മുതല്‍ 10.15 വരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ അഷ്ടബന്ധനലേപനക്രിയ നടത്തി ഭഗവത് ചൈതന്യം വര്‍ദ്ദിപ്പിക്കും. 17, 18, ദിവസങ്ങളില്‍ കലാസന്ധ്യ, നൃത്തോല്‍സവ പരിപാടികള്‍ അരങ്ങേറും. ജനുവരി 20 ന് മഹാപൂജ, അന്നദാനം നടത്തും. രാത്രി ഭഗവല്‍ തിടമ്പേറി നൃത്തോത്സവത്തോടെ ബ്രഹ്‌മകലശപൂജകള്‍ക്ക് സമാപനം കുറിക്കും.