ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ ഉദ്ഘാടനം ചെയ്തു

രാജപുരം : ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടപ്പിലാക്കിയ 25 കര്‍മ്മപദ്ധതികളില്‍ ഒന്നായ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിന്റെ ഉദ്ഘാടനം പനത്തടി സെന്റ് ജോസഫ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് പൂവത്തോലില്‍, പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പത്മകുമാരി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് കളത്തിപറമ്പില്‍ സി എഫ് ഐ സി അധ്യക്ഷനായിരുന്നു.

അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. രവിചന്ദ്ര സി.എഫ്. ഐ.സി, സെമിനാരി റെക്ടര്‍ ഫാ. ബിബിന്‍ വെള്ളാരംകല്ലില്‍, പി ടി എ പ്രസിഡണ്ട് ടിറ്റോ ജോസഫ്, കോളിച്ചാല്‍ ലയണ്‍സ് ക്ലബ് പ്രസിഡണ്ട് ജോസ് ചെറുകര, കോണ്‍ട്രാക്ടര്‍ ലോറന്‍സ് ആലുക്കല്‍ , സില്‍വര്‍ ജൂബിലി ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ബിന്ദു പി. സി. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും യാത്രയ്ക്കിടയില്‍ സുരക്ഷിതമായും സൗകര്യപ്രദമായും വിശ്രമിക്കാനാവുന്ന വിധത്തിലാണ് കാഞ്ഞങ്ങാട് – പാണത്തൂര്‍ സംസ്ഥാന ഹൈവേയില്‍ ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ ഒരുക്കിയിട്ടുള്ളത്. പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ സംരംഭം സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നതാണെന്ന് ജനപ്രതിനിധികളും, നാട്ടുകാരും അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *