രാജപുരം : വണ്ണാത്തിക്കാനത്ത് നിയന്ത്രണം വിട്ട KL 60 R5532 വാഗ്നര്‍ കാര്‍ കുഴിയിലേക്ക് മറിഞ്ഞ് മാലകല്ല് സ്വദേശികളായ സ്ത്രികളടക്കം 5 പേര്‍ക്ക് പരിക്ക് . കലിക്കടവില്‍ വെച്ച് നടന്ന സിനീയര്‍ സിറ്റിസന്‍ ജില്ലാ സമ്മേളനത്തില്‍ സംബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം തിരികെ വരുമ്പോഴാണ് അപകടം. കാറിലുണ്ടായിരുന്ന കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം പ്രസിഡന്റ് പി സി തോമസ്സ് (68), ജോസ് കുളക്കൊറ്റില്‍ (62) , ടോമി നെടുതൊട്ടിയില്‍ ( 62), ആലീസ് ജോസഫ് തള്ളത്തുകുന്നേല്‍ (66), ചിന്നമ്മ ഞെര്‍ളാട്ട് (65) എന്നിവരെ പരിക്കുകളോടെ കാഞ്ഞങ്ങാട് ഐഷാല്‍ അശുപത്രിയില്‍ പ്രവേശിപ്പിച്ചു.