രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പൂടംകല്ല് താലൂക്കാശുപത്രിയില്‍ രാത്രികാല ഡോക്ടര്‍മാരില്ലാത്തതിലും പകല്‍ സമയങ്ങളിലും ഡോക്ടര്‍മാരുടെ കുറവുമൂലം രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്നതിനാലും കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പൂടംകല്ല് താലൂക്കാശുപത്രിയില്‍ എത്തി പ്രതിഷേധിക്കുകയും, തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫിസിലെത്തി പരാതി നല്‍കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ഡി എം ഒ യുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം തന്നെ രണ്ട് ഡോക്ടര്‍മാരെ നിയമിക്കാമെന്ന് ജനപ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കിയതായി കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം സൈണ്‍, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ഗീത പി.എല്‍ റോയി, പി.ശ്രീവിദ്യ മെമ്പര്‍മാരായ സി.രേഖ, ലിറ്റി ജോസ്, പി.എ വാസു, സി.എം സാബു, ബിന്ദു ഗംഗാധരന്‍ പി.ഗീത എന്നിവര്‍ പറഞ്ഞു. ആശുപത്രിയില്‍ ഇന്ന് രാവിലെ ഡോക്ടര്‍ ഇല്ലാത്തത് കൊണ്ട് രോഗികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്ന അവസ്ഥ കൂടി ഡി എം ഒ യെ ജനപ്രതിനിധികള്‍ ബേധ്യപ്പെടുത്തി.