ഹൊസ്ദുര്‍ഗ് ലയണ്‍സ് ക്ലബ് സമൂഹത്തില്‍ യാദന അനുഭവിക്കുന്നവരെ സാന്ത്വനിപ്പിക്കുന്ന മലപ്പച്ചേരി മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിലുള്ളഅന്തേവാസികള്‍ക്ക് ഒരാഴ്ചത്തേക്കുള്ള ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്തു.

ലയണ്‍സ് ക്ലബ്ബിന്റെ അന്തര്‍ ദേശീയ ഹംഗര്‍ റിലീഫ് വാരാചരണത്തിന്റെ ഭാഗമായി ഹൊസ്ദുര്‍ഗ് ലയണ്‍സ് ക്ലബ് സമൂഹത്തില്‍ യാദന അനുഭവിക്കുന്നവരെ സാന്ത്വനിപ്പിക്കുന്ന മലപ്പച്ചേരി മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിലുള്ള 130 ഓളം അന്തേവാസികള്‍ക്ക് ഒരാഴ്ചത്തേക്കുള്ള ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്തു. ഹൊസ്ദുര്‍ഗ് ലയണ്‍സ് ക്ലബ് പ്രസിഡണ്ട് എന്‍ വിനോദ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി ലയണ്‍സ് ക്ലബ് റീജിയണല്‍ ചെയര്‍പേഴ്‌സണ്‍ നാസര്‍ കൊളവയല്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് മുന്‍ പ്രസിഡണ്ട് ടി പദ്മനാഭന്‍, സെക്രട്ടറി കെ ശ്രീധരന്‍ ,ട്രഷറര്‍ ദിനേശന്‍, അനില്‍ മടിക്കൈ എന്നിവര്‍ സംസാരിച്ചു. ചാരിറ്റബിള്‍ ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റര്‍ സുസ്മിത എം ചാക്കോ സ്വാഗതവും ഷാമോന്‍ സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *