രാജപുരം:ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1986-87 എസ് എസ് സി ബാച്ച് വിദ്യാര്‍ത്ഥിയായിരുന്ന കൊട്ടോടി പുലിക്കോട് താമസിക്കുന്ന പി.രാമന് സഹപാഠികള്‍ ചികിത്സാ സഹായം നല്‍കി. മംഗലാപുരം
യെനോപ്പായ ആശുപത്രിയില്‍ ചികിത്സയിലുള്ള സഹപാഠിയെ ആശുപത്രിയില്‍ പോയി നേരില്‍ കണ്ടാണ്തുക കൈമാറിയത്. കൂട്ടായ്മ സെക്രട്ടറി ടി.കെ.സത്യന്‍, പ്രസിഡണ്ട്ജോസ് ജോര്‍ജ്,ട്രഷറര്‍ കുഞ്ഞിരാമന്‍,സി.ജെ.കൃഷ്ണന്‍, രക്ഷാധികാരി പി.ടി.ജോയി എന്നിവരാണ് സന്ദര്‍ശിച്ചത്.