വിദ്യാഭ്യാസമേഖലയെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം: കെ പി എസ് ടി എ

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് എന്ന പേരില്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കാന്‍ പോകുന്ന മെഗാ ക്വിസ് സര്‍ക്കാറിന്റെ ഭരണ നേട്ടം പ്രചരിപ്പിക്കാനുള്ള തന്ത്രമാണ്ടെന്നും ഇതില്‍ നിന്നും പിന്‍മാറണമെന്നും കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കാസറഗോഡ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ ടെറ്റിന്റെ പേരില്‍ അധ്യാപകരുടെ സ്ഥാനക്കയറ്റം തടയാനുള്ള നീക്കം അപലീയനമാണ്. വര്‍ഷങ്ങളായി എയ്ഡഡ് വിദ്യാലയങ്ങളില്‍ ജോലി ചെയ്ത് സ്ഥിരനിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ നിയമനം ഉടന്‍ സ്ഥിരപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് പി ടി ബെന്നി അധ്യക്ഷത വഹിച്ചു.പി ശശിധരന്‍,പ്രശാന്ത് കാനത്തൂര്‍,അലോഷ്യസ് ജോര്‍ജ്,ജോമി ടി ജോസ്,ബിജു പി കെ ,ശ്രീനിവാസ കെ എച്ച് ,എം കെ പ്രിയ,സ്വപ്ന ജോര്‍ജ്,പി ജലജാക്ഷി ,കെ സുഗതന്‍,നികേഷ് മാടായി,സി കെ അജിത ,കെ വി ജനാര്‍ദ്ദനന്‍,സുമേഷ്എ ,കെ ശശീന്ദ്രന്‍,എഫ്എച്ച് തസ്‌നീം ,കെ ജോണ്‍,വിമല്‍ അടിയോടി,കെ ടി റോയ് ,രജനി കെ ജോസഫ്,എന്നിവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി കെ ഗോപാലകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ പി ശ്രീജ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന വിദ്യാഭ്യാസ സമ്മേളനം കെപിസിസി സെക്രട്ടറി പെരിയ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പി രാജേഷ് കുമാര്‍ സ്വാഗതവും,ആര്‍ വി പ്രേമാനന്ദന്‍ നന്ദിയും രേഖപ്പെടുത്തി.പ്രതിനിധി സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികള്‍ കെ.ഗോപലകൃഷ്ണന്‍ പ്രസിഡണ്ടും, ടി.രാജേഷ് കുമാര്‍ സെക്രട്ടറിയും, പി.ശ്രീജ ട്രഷറര്‍

Leave a Reply

Your email address will not be published. Required fields are marked *