രാജപുരം: ജൂനിയര്‍ റെഡ്‌ക്രോസ് ജില്ലാതല സെമിനാര്‍ കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ചു . പിടിഎ പ്രസിഡന്റ് ഉമ്മര്‍ പൂണൂര്‍ അദ്ധ്യക്ഷത വഹിച്ചു . കള്ളാര്‍ പഞ്ചായത്തംഗം ബിന്ദു ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയര്‍മാന്‍ ശശിധരന്‍, എം പി ടി എ പ്രസിഡന്റ് ഷീല എം, രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂള്‍ കൗണ്‍സിലര്‍ നിഷ തോമസ് എന്നിവര്‍ സംസാരിച്ചു. ജി എച്ച് എസ് എസ് കുറ്റിക്കോലിലെ പ്രധാനധ്യാപകന്‍ കൃഷ്ണന്‍ എ എം , ജെ അര്‍ സി കാസര്‍ഗോഡ് ജില്ലാ ജോയിന്റ് കോഓഡിനേറ്റര്‍ പ്രശാന്ത് പി ജി എന്നിവര്‍ സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കി. ഹോളി ഫാമിലി സ്‌കൂള്‍ രാജപുരം, ബൂണ്‍ സ്‌കൂള്‍ കള്ളാര്‍, ഡോ.അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോടോത്ത്, ജി എച്ച് എസ് എസ് കൊട്ടോടി എന്നീ നാല് സ്‌കൂളുകളില്‍ നിന്നായി 138 കേഡറ്റുകള്‍ സെമിനാറില്‍ പങ്കെടുത്തു.