വഴിയാത്രക്കാര്‍ക്ക്. ഇഫ്താര്‍ റെന്റിനു തുടക്കമായി.

ബദിയടുക്ക: റമദാന്‍ ആത്മീയതയുടെ അമൃതകാലം എന്ന പ്രമേയത്തില്‍ എസ്‌കെഎസ്എസ് സംസ്ഥാന കമ്മിറ്റിയുടെ ക്യാമ്പയിന്റെ ഭാഗമായി മേഖല തലങ്ങളില്‍ നടത്തപ്പെടുന്ന ഇഫ്താര്‍ ടെന്റിനു ബദിയടുക്ക മേഖലയില്‍ തുടക്കമായി. കാസര്‍ഗോഡ് നിന്നും കേരള പുത്തൂര്‍ പോകുന്ന വഴി യാത്രക്കാര്‍ക്കും മംഗലാപുരം എയര്‍പോര്‍ട്ടില്‍ പോകുന്ന ആളുകള്‍ക്കും ഇത് ളരെ സഹായമാണ്. ബദിയടുക്ക അപ്പര്‍ ബറാഅത്ത് ബസാറില്‍ ഒരുക്കിയ ഇഫ്താര്‍ ടെന്റ് റമളാന്‍ അവസാനം വരെ ഉണ്ടാകും യുവ വ്യവസായി അര്‍ഷാദ് ബേര്‍ക്കാ ഉദ്ഘാടനം ചെയ്തു. മേഖല ട്രഷറര്‍ ഖലീല്‍ ആലങ്കോള്‍ അധ്യക്ഷനായി.ജില്ലാ വര്‍ക്കിംഗ് സെക്രെട്ടറി സിദ്ദിഖ് ബെളിഞ്ചം, മേഖലാ ജന സെക്രട്ടറി സുഹൈല്‍ റഹ്‌മാനി, അബ്ദുല്‍ ഖാദര്‍ യമാനി, അജ്മല്‍ ഫൈസി കോട്ട, റഷീദ് പള്ളത്തടുക്ക, അലി കെ പള്ളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *