കാഞ്ഞങ്ങാട്: പൊതു വിദ്യാഭ്യാസ മേഖലയുടെ നട്ടെല്ലായ ഹയര്‍ സെക്കണ്ടറിയുടെ തനിമ നഷ്ടപ്പെടാതെ കുട്ടികള്‍ നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കാഞ്ഞങ്ങാട് വെച്ച് നടന്ന എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍സ് അസ്സോസിയേഷന്‍ 35-ാമത് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി നിയമന നിയമത്തിന്റെ മറവില്‍ കേരളത്തിലുള്ള നിയമന നിരോധനം പിന്‍വലിക്കണം, കെ. ടെറ്റിന്റെ പേരില്‍ ഹയര്‍ സെക്കണ്ടറിയിലേക്കുള്ള പ്രൊമോഷന്‍ തടയുന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം. ക്ഷാമബത്ത ഇനത്തിലും, പേറിവിഷന്‍ അരിയര്‍ ഇനത്തിലും ജീവനക്കാര്‍ക്ക് കോടികള്‍ നല്‍കാനുള്ള സര്‍ക്കാര്‍ അവരുടെ ഓരോ അവകാശങ്ങളും സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി. മെഡിസെപ് പദ്ധതി, ഓപ്ഷണലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
എ എച്ച് എസ് ടി എ ജില്ലാ പ്രസിഡന്റ് അന്‍വര്‍എ.ബി അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. മനോജ് മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പാള്‍ മാരായ ഡോ: മെന്‍ഡലിന്‍ മാത്യു, ഡോ: സുകുമാരന്‍ നായര്‍, പുഷ്പറാണി ജോര്‍ജ്, അദ്ധ്യാപകരായ സാലു ജോസഫ് സജി പി.എം, മിനി തോമസ് ശ്രീലത എന്നിവര്‍ക്ക് യാത്രയയപ്പ് ന്ല്‍്കി. പത്താം ക്ലാസിലും പ്ലസ് ടു ക്ലാസിലും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെയും സംസ്ഥാന മേളകളില്‍ A-grade നേടിയ സംഘടന പ്രവര്‍ത്തകരുടെ മക്കളെയും യോഗം അനുമോദിച്ചു.
സംസ്ഥാന ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ജിജി തോമസ് പ്രിന്‍സിപാള്‍ ഫോറം ചെയര്‍മാന്‍ മെജോ ജോസഫ്, വനിതാ ഫോറം ചെയര്‍ പേഴ്‌സണ്‍ രോഷ്‌നി ടീച്ചര്‍ ഷിനോജ് സെബാസ്റ്റ്യന്‍, രാജേന്ദ്രന്‍ കെ.പി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പ്രവീന്‍കുമാര്‍ സ്വാഗതവും ട്രഷറര്‍ റംസാദ് അബ്ദുള്ള നന്ദിയും പറഞ്ഞു. സംഘടനയുടെ 2026 -27 വര്‍ഷത്തെ പ്രസിഡന്റായി പ്രവീണ്‍ കുമാര്‍
സെക്രട്ടറിയായി ജുബിന്‍ ജോസ് ട്രഷററായി ശ്രീജ സി.പി എന്നിവരെ തെരഞ്ഞെടുത്തു