പാലക്കുന്ന് ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന് കുലകൊത്തി 15ന് കൊടിയേറ്റം, 18ന് ആയിരത്തിരി

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന് കുലകൊത്തി.ക്ഷേത്ര ഭണ്ഡാരവീട് തിരുമുറ്റത്ത് ഭാരവാഹികളെയും കഴക പരിധിയിലെ ഭക്തജനങ്ങളെയും സാക്ഷിയാക്കി ആചാരസ്ഥാനികര്‍ ആചാരവിധികളോടെ കുലകൊത്തല്‍ ചടങ്ങ് പൂര്‍ത്തിയാക്കി. 13 ന് രാവിലെ 11ന് ഭരണി കുറിക്കല്‍ ചടങ്ങും ഭരണികുഞ്ഞിയെ അരിയിട്ട് വാഴിക്കലും നടക്കും. 15 ന് ഉത്സവത്തിന് കൊടിയേറ്റും. 18നാണ് പ്രസിദ്ധമായ ആയിരത്തിരി ഉത്സവം. 15ന് രാത്രി 9ന് ഭണ്ഡാര വീട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെടും. അനുബന്ധ ചടങ്ങും കലശാട്ടിനും ശേഷം 12. 30ന് 5 ദിവസം നീളുന്ന ഉത്സവത്തിന് കൊടികയറ്റും. 16ന് ഭൂതബലി നാളില്‍ രാവിലെ 11ന് പാലക്കുന്ന് ജഗദംബ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 1008 പേര്‍ പങ്കെടുക്കുന്ന
ലളിതാ സഹസ്രനാമ പാരായണം. 4ന് ജനനി ക്ഷേത്ര ഭജന സമിതി ജൂനിയേഴ്‌സിന്റെ ഭജന. 6.30ന് സന്ധ്യാചടങ്ങുകളും കലശാട്ടും പൂര്‍ത്തിയാക്കി 8 ന് ഭൂതബലിപ്പാട്ട്.
9ന് ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളി. പുലര്‍ച്ചെ 4.30ന് ഭൂതബലി ഉത്സവവും തുടര്‍ന്ന് ഉത്സവബലിയും.
17ന് താലപ്പൊലി ഉത്സവം. വൈകിട്ട് 4ന് നന്ദനന്ദനം ഭജന്‍സിന്റെ ഭജന. സന്ധ്യാദീപ ചടങ്ങുകള്‍ക്ക് ശേഷം 8ന് പൂരക്കളി. പുലര്‍ച്ചെ 4.30ന് താലപ്പൊലി ഉത്സവവും തുടര്‍ന്ന് ഉത്സവബലിയും.
18 ന് ആയിരത്തിരി ഉത്സവം. 4ന് ക്ഷേത്ര പാരായണ സംഘത്തിന്റെ ലളിതാ സഹസ്രനാമ പാരായണം. 5ന് ക്ഷേത്ര ഭജന സമിതിയുടെ ഭജന. സന്ധ്യാദീപ ചടങ്ങുകള്‍ക്കും കലശാട്ടിനും ശേഷം 8ന് പൂരക്കളി. 10.15ന് ഉദുമ പ്രദേശ്, 11.15 ന് 53 വര്‍ഷമായി തുടരുന്ന
ഉദുമ പടിഞ്ഞാര്‍ക്കര, 12.15 ന് 68 വര്‍ഷമായി തുടരുന്ന പള്ളിക്കര തണ്ണീര്‍പുഴ പ്രദേശ്, 1.15ന് കളനാട് – വാഴവളപ്പ് പ്രദേശ് എന്നീ തിരുമുല്‍കാഴ്ച ഘോഷയാത്രകള്‍ ക്ഷേത്രത്തിലെത്തും. പുലര്‍ച്ചെ 2.30ന് ഉത്സവബലിയ്ക്ക് ശേഷം 4 മുതല്‍ ആയിരത്തിരി ഉത്സവം. 19ന് രാവിലെ 6.30 ന് കൊടിയിറങ്ങും . ഉച്ചയോടെ ഭണ്ഡാര വീട്ടിലെക്കുള്ള തിരിച്ച് എഴുന്നള്ളത്തോടുകൂടി ഉത്സവം സമാപിക്കും. 16നും 17നും 12.30 മുതല്‍ 3 വരെ സമൂഹ അന്നദാനം ഉണ്ടായിരിക്കും. ഉത്സവ ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ തുലാഭാര സമര്‍പ്പണം നടത്താം. ഏത് സമയത്തും വഴിപാടുകള്‍ സമര്‍പ്പിക്കാമെന്നും ഉത്സവനാളുകളില്‍ സ്‌പെഷ്യല്‍ ബസ് യാത്ര സൗകര്യങ്ങള്‍ ഉണ്ടായിരിക്കുമെന്നും പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണനും ജനറല്‍ സെക്രട്ടറി പി. കെ. രാജേന്ദ്രനാഥും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *