ബോവിക്കാനം: മുളിയാര്‍ ഗ്രാമപഞ്ചായത്ത് സാക്ഷരതമിഷന്‍ ഹയര്‍സെക്കണ്ടറി തുല്യത പഠിതാക്കള്‍ക്ക് വിജയോത്സവവും അച്ഛീ ഹിന്ദി പച്ച മലയാളം കോഴ്‌സുകളുടെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.മുഹമ്മദ് കുഞ്ഞി നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ അനീസ മന്‍സൂര്‍ മല്ലത്ത് അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ജില്ലാ സാക്ഷരത മിഷന്‍ കോര്‍ഡിനേറ്ററായ പി.എന്‍ ബാബു ആദരിച്ചു.
ഹയര്‍ സെക്കണ്ടറി തുല്യത വിജയികളായ പഠിതാക്കളെ അനുമോദിച്ചു. വൈസ് പ്രസിഡന്റ് സി.കെ പുഷ്പ കുമാരി, മെമ്പര്‍മാരായ റുഷ്ദ റസാഖ്, ആയിഷ റഹ്‌മാന്‍ , ലുബ്‌ന മുനീര്‍, എം.അനന്യ, ടി.രേണുക, ജയകൃഷ്ണന്‍ മാസ്റ്റര്‍, രമേശന്‍ മുതലപ്പാറ, മിസിരിയ റഫീഖ്, നസീര്‍ മൂലടുക്കം നഫീസ മുഹമ്മദ് കുഞ്ഞി, ഹനീഫ പൈക്ക, പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ വി.എം. കൃഷ്ണ പ്രസാദ്, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ജനാര്‍ദ്ദനന്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍ മാരായ ഷെരീഫ് കൊടവഞ്ചി, മറിയുമ്മ അബ്ദുള്‍ ഖാദര്‍, എസ്.എം.മുഹമ്മദ് കുഞ്ഞി, അബ്ബാസ് കൊളച്ചെപ്പ്, സി.ഡി. എസ് ചെയര്‍പേഴ്‌സണ്‍ ഖയറുന്നീസ, അക്കൗണ്ടന്റ് ആശ, കവി രവീന്ദ്രന്‍പാടി പ്രസംഗിച്ചു. പഞ്ചായത്ത് പ്രേരക് വി.പുഷ്പലത സ്വാഗതവും, പ്ലസ് ടു തുല്യത പഠിതാവ് അനിത ബേബി നന്ദിയും പറഞ്ഞു.