രാജപുരം :കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡി എസ് ന്റെ നേതൃത്വത്തില്‍ തണ്ണി മത്തന്‍ കൃഷി വിത്തിടല്‍ പഞ്ചായത്ത് തല ഉത്ഘാടനം ക്ലായി വയലില്‍ സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ ഉഷ യുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി വി ജയചന്ദ്രന്‍ നിര്‍വഹിച്ചു.കുടുംബശ്രീ ജില്ലാ മിഷന്റെ വേനല്‍ മധുരം പദ്ധതിയുമായി ബന്ധപ്പെട്ട് പത്ത് ഏക്കര്‍ കൃഷി ചെയ്യാനാണ് സിഡിഎസ് തീരുമാനിച്ചിട്ടുള്ളത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി വന്ദന, ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ പി സി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് വയമ്പ്, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഷൈജ കെ എന്നിവര്‍ സംസാരിച്ചു. അഗ്രി സി ആര്‍ പി സവിത, എഡി എസ് അംഗങ്ങള്‍, ജെ എല്‍ ജി അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.