രാജപുരം : കള്ളാര്‍ ഗ്രാമ പഞ്ചായത്തിലെ പുഞ്ചക്കര, കോട്ടകുന്ന്, പാലംകല്ല്, പ്രദേശങ്ങളില്‍ പുലി സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ ക്യാമറ സ്ഥാപിക്കാന്‍ തിരുമാനിച്ചു. പരിസര വാസികള്‍ പുലിയെ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പുഞ്ചക്കര എല്‍പി സ്‌കൂളില്‍ കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പരിസര വാസികളും, വനംവകുപ്പ് ഉദ്യോഗസ്ഥരും സംബന്ധിച്ച യോഗത്തിലാണ് പുലിയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ ക്യാമറ സ്ഥാപിക്കുമെന്ന് വനംവ കുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ രജിത അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമണ്‍, പഞ്ചായ അംഗങ്ങളായ പി എല്‍ റോയി, സി രേഖ, ഡിഎഫ്ഒ ജോസ് മാത്യു, കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റര്‍ കെ രാഹുല്‍, ആര്‍ആര്‍ടി കാസര്‍കോട് ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എന്‍, വി സത്യന്‍, പനത്തടി സെഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എം പി രാജു, സര്‍പ ടീം ലീഡര്‍ കെ സുനില്‍ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.