പെരിയ: ബി. ജെ. പി യുടെ ഏക അംഗ ത്തെ പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമാക്കുക വഴി കോണ്‍ഗ്രസിന്റെ മരണമാണ് കാസര്‍ഗോഡ് ജില്ലയില്‍ സംഭവിച്ചിരിക്കുന്നത് എന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. വി. ജയരാജന്‍ പറഞ്ഞു.കാസറഗോഡ് ജില്ലയിലെ പുല്ലൂര്‍ പെരിയ പഞ്ചായത്തിലും തൃശൂരിലെ മറ്റത്തൂര്‍ മോഡലാണ് നടന്നിരിക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷന്‍ വി. വി. രമേശന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഡോക്ടര്‍ സി. കെ. സബിത, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ. സോയ, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ. സബീഷ്, ടി. വി. രാധിക, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മാടിക്കാല്‍ നാരായണന്‍, പി. കെ. മഞ്ജിഷ തുടങ്ങി പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്,ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മത്സരിച്ച് വിജയിച്ച മെമ്പര്‍മാരെ ഷാള്‍ ള്‍ അണിയിച്ച് എം. വി. ജയരാജന്‍ അനുമോദിച്ചു. രമേശന്‍ കണ്ണോത്ത് അധ്യക്ഷത വഹിച്ചു. കെ. വി. കൃഷ്ണന്‍, പി.കെ.നിഷാന്ത്, വി. വി. രമേശന്‍, സി. കെ. സബിത, വി വി. തുളസി, കെ. കെ സോയ, കെ. സബീഷ്, ടി. വി. രാധിക എന്നിവര്‍ സംസാരിച്ചു.പി. ജ്യോതി ബസു സ്വാഗതം പറഞ്ഞു.ചാലിങ്കാല്‍സുശീലഗോപാലന്‍ നഗറില്‍ നിന്നും ആരംഭിച്ച് പഞ്ചായത്ത് ഓഫീസ് പരിസരത്ത് സമാപിച്ച ആഹ്ലാദ പ്രകടനത്തില്‍നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.പായസ വിതരണവും നടന്നു