കാസര്‍ഗോഡ്: കുഷ്ഠരോഗ നിവാരണ ലക്ഷ്യവുമായി ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം 7.0 ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഗവ: സീനിയര്‍ ബേസിക് സ്‌കൂള്‍ കുമ്പളയില്‍ നടന്നു. കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെര്‍ക്കള പരിപാടി ഉദ്ഘാടനം ചെയ്യ്തു.
സമൂഹത്തില്‍ മറഞ്ഞു കിടക്കുന്ന കുഷ്ഠരോഗത്തെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് അശ്വമേധം ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തില്‍ ഇപ്പോഴും കുഷ്ഠരോഗം ഉണ്ട്.കേരളത്തില്‍ പതിനായിരത്തില്‍ 0.11എന്ന് നിരക്കില്‍ കുഷ്ഠരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കൂടാതെ കുട്ടികളിലും രോഗം കണ്ടുപിടിക്കപ്പെടുന്നുണ്ട്.
ജനുവരി 7 മുതല്‍ 20 വരെ രണ്ടാഴ്ചക്കാലമാണ് ഭവന സന്ദര്‍ശനം നടത്തുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മറ്റു വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. അശ്വമേധം ക്യാമ്പയിന്‍ ഭാഗമായി പരിശീലനം ലഭിച്ച ആശാപ്രവര്‍ത്തകയും ഒരു പുരുഷ വോളണ്ടിയറും അടങ്ങുന്ന സംഘം വീടുകളില്‍ എത്തി കുഷ്ഠരോഗ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതാണ്.
അശ്വമേധം ക്യാമ്പയിന്റെ ഭാഗമായി പരിശീലനം ലഭിച്ച ആശാപ്രവര്‍ത്തകയും ഒരു പുരുഷ വോളണ്ടിയറും അടങ്ങുന്ന സംഘം വീടുകളില്‍ എത്തി കുഷ്ഠരോഗ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതാണ്. കാസറഗോഡ് ജില്ലയില്‍ 356947 ഭവനങ്ങളില്‍ 1894 വോളണ്ടിയര്‍മാര്‍ ജനുവരി 6 മുതല്‍ വീടുകള്‍ സന്ദര്‍ശിക്കും.
ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ് കെ, ഗവ: സീനിയര്‍ ബേസിക് സ്‌കൂള്‍ കുമ്പള ഹെഡ്മാസ്റ്റര്‍ വിജയകുമാര്‍ പി, ടെക്‌നികല്‍ അസിസ്റ്റന്റ് ചന്ദ്രന്‍ എം,ഡി പി എച്ച് എന്‍ ശാന്ത എം എന്നിവര്‍ സംസാരിച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ രാംദാസ് എ വി മുഖ്യ പ്രഭാക്ഷണം നടത്തി. ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ മധുസൂദനന്‍ മെട്ടമ്മല്‍ നന്ദിയും പറഞ്ഞു.
സമൂഹത്തില്‍ മറഞ്ഞു നില്‍ക്കുന്ന രോഗബാധ കണ്ടെത്തുന്നതിനായും ഫലപ്രദമായ ചികിത്സ നേരത്തെ ഉറപ്പു വരുത്തുന്നതിനായും എല്ലാവരും ക്യാമ്പയിനുമായി സഹകരിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ രാംദാസ് എ വി അറിയിച്ചു. ?