പാലക്കാട്: മലമ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റിലായി. മലമ്പുഴയിലെ ഒരു യു പി സ്‌കൂളിലെ അധ്യാപകനായ അനിലാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ നവംബര്‍ 29-നാണ് കേസിനാസ്പദമായ ക്രൂരകൃത്യം നടന്നത്.
സംഭവത്തെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചത്. അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിക്കുകയും തുടര്‍ന്ന് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.