കാസര്‍കോട്: വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അടുത്ത ബന്ധുവിനെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയം നോക്കി വീട്ടിലെത്തിയ ബന്ധു പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ പീഡനശ്രമത്തിനിടെ പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് പെണ്‍കുട്ടിക്ക് തുണയായത്. തുടര്‍ന്ന് ജോലികഴിഞ്ഞെത്തിയ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.