എംകെഎസ് ജി എച്ച് എസ് എസ് മടിക്കൈ എസ്.പി.സി ക്യാമ്പിന്റെ മൂന്നാം ദിവസം”മൈ ട്രീ മൈ ഡ്രീം” എന്ന കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ഉദ്ഘാടനം നടന്നു

കാഞ്ഞങ്ങാട്: എം കെ എസ് ജിഎച്ച്എസ് എസ് മടിക്കൈ എസ് പി സി ക്യാമ്പിന്റെ മൂന്നാം ദിവസം ”മൈ ട്രീ മൈ ഡ്രീം” എന്ന കമ്മ്യൂണിറ്റി പ്രോജക്ട്‌ന്റെ ഉദ്ഘാടനം സ്‌കൂള്‍ വളപ്പില്‍ മരതൈ നട്ടുകൊണ്ട് പി ടി എ പ്രസിഡന്റ് ടി രാജന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഹെഡ്മിസ്ട്രസ് പ്രീത കെ അധ്യക്ഷത വഹിച്ചു. എസി പി ഒ ഡോ. സീമ പി ഡി , ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ സനീഷ് കുമാര്‍ എ (ഹോസ്ദുര്‍ഗ്ഗ് പോലീസ് സ്റ്റേഷന്‍) , സ്റ്റാഫ് സെക്രട്ടറി ശാരദ സി, സി പി ഒ പ്രമോദ് പി.കെ, എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളില്‍ വളര്‍ത്തുന്നതിനും സമൂഹത്തോടൊപ്പം പ്രവര്‍ത്തിക്കാനുള്ള മനോഭാവം രൂപപ്പെടുത്തുന്നതിനും ഈ പ്രോജക്ട് ഏറെ സഹായകമായി. എസ് പി സി കേഡറ്റുകളുടെ സജീവ പങ്കാളിത്തത്തോടെ പരിപാടി വിജയകരമായി സമാപിച്ചു. പരിപാടിയുടെ ഭാഗമായി മഞ്ഞംപൊതികുന്നും സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *