ചേറ്റുകുണ്ട് : പാലക്കുന്ന് കഴക പരിധിയില്‍ വരുന്ന ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട്ടില്‍ ഏപ്രില്‍ 7, 8, 9 തീയതികളിലായി വയനാട്ടുകലവന്‍ തെയ്യംകെട്ട് മഹോത്സവം നടക്കുകയാണ്. മഹോത്സവത്തിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് അന്നപ്രസാദം നല്‍കുന്നതിലേക്ക് ആവശ്യമായ വിഷ രഹിത പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നതിന് വേണ്ടിയുള്ള പച്ചക്കറി വിത്തിടല്‍ ചടങ്ങ് ചേറ്റുകുണ്ട് കീക്കാന്‍ എത്താംകോട്ട വയലില്‍ ബഹുജന പങ്കാളിത്തത്തോടെ നടന്നു.
പള്ളിക്കര കൃഷി ഓഫീസര്‍ പി. വി.ജലേശന്‍ വിത്തിടല്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഉദയമംഗലം സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ചട്ടഞ്ചാല്‍ കൃഷ്ണന്‍, പാത്തിക്കല്‍ കൃഷ്ണന്‍, പി. രാജന്‍, സുകുമാരന്‍ പൂച്ചക്കാട്, കെ. നാരായണന്‍, നവീന്‍ കീക്കാന്‍, രാജു ഇട്ടമ്മല്‍, ശശി കൊളവയല്‍, സി. സുധന്‍, വി.സുനിത കെ.രമണി എന്നിവര്‍ സംസാരിച്ചു. ആഘോഷ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ പി. കെ. രാജേന്ദ്രനാഥ് സ്വാഗതവും സുകുമാരന്‍ ചേറ്റുകുണ്ട് നന്ദിയും പറഞ്ഞു.
ചേറ്റുകുണ്ട് കീക്കാന്‍ ഏത്താം കോട്ട വയലില്‍ മാതൃ സമിതിയുടെയും കൃഷി കമ്മറ്റിയുടെയും നേതൃത്വത്തില്‍ മത്തന്‍, കുമ്പളം, വെള്ളരി, വെണ്ടയ്ക്ക, ചീര, വഴുതിന തുടങ്ങിയ പച്ചക്കറി വിത്തിനങ്ങളാണ് വിഷ രഹിത പച്ചക്കറി ശേഖരണത്തിനായി കൃഷി ഇറക്കിയിരിക്കുന്നത്.