കാഞ്ഞങ്ങാട്: കൊല്ലൂര്‍ മൂകാംബിക ദേവി സങ്കല്പമുള്ള ഹൊസ്ദുര്‍ഗ്ഗ് രാജേശ്വരി മഠത്തില്‍ ക്ഷേത്ര ആവിര്‍ഭാവത്തിന്റെ കഥാരൂപ രേഖ ചിത്ര സമര്‍പ്പണ ചടങ്ങും തുളസി തറ സമര്‍പ്പണവും നടന്നു. 1968ലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനത്തില്‍ നിന്നുമാണ് ക്ഷേത്ര ആവിര്‍ഭാവത്തിനുള്ള സന്ദര്‍ഭം ഉരു ത്തിരിയുന്നത് . കൊല്ലൂര്‍മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് കുടുംബം പുറപ്പെടുന്നത് മുതല്‍ ഗംഗോളി പുഴയിലെ തോണി യാത്രയും തേജോമയിയായ അമ്മയുടെ രൂപസാന്നിധ്യവും ക്ഷേത്ര ദര്‍ശനവും തുടര്‍ന്ന് ക്ഷേത്ര ഉല്പത്തിക്ക് നിദാനമായ കഥയുമാണ് ഈ രേഖാചിത്രത്തില്‍ വരച്ചുകാട്ടുന്നത്. കെ. കൃഷ്ണനില്‍ നിന്നും ക്ഷേത്ര സര്‍വ്വാധികാരി കെ. കുഞ്ഞിരാമന്‍ ഭദ്രദീപം സ്വീകരിച്ചുകൊണ്ട് സമര്‍പ്പണ ചടങ്ങ് നിര്‍വഹിച്ചു. തുടര്‍ന്ന് ക്ഷേത്രത്തില്‍ വെള്ളിയാഴ്ച നടക്കുന്ന പൂജയുടെ ഭാഗമായി മഹാപൂജ, ദീപ സമര്‍പ്പണം, തുലാഭാരം എന്നിവയും നടന്നു. ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്ക് അന്ന പ്രസാദ വിതരണവും നടന്നു.