പാണത്തൂര്‍: പാലിയേറ്റീവ് കെയര്‍ ഗ്രിഡിന്റെ ഭാഗമായി പനത്തടി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാര്‍ക്കായുള്ള ത്രിദിന പരിശീലനത്തിന് തുടക്കമായി. തിമ്മന്‍ചാല്‍ ഉന്നതിയിലെ സാമൂഹിക പഠന മുറിയില്‍ സംഘടിപ്പിച്ച പരിശീലനം പഞ്ചായത്തംഗം എന്‍. വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് നേഴ്‌സ് പി. അനിതകുമാരി ഗൃഹ കേന്ദ്രീകൃത പരിചരണം എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. ജോസഫ് പുളിക്കയില്‍, ശ്യാം നിലയ്ക്കല്‍, സിന്ധു അജിത്ത്, കെ. ആര്‍. സിന്ധു തുടങ്ങിയവര്‍ പ്രസംഗിച്ചു.
