ചേറ്റുകുണ്ട്: ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട് വയനാട്ടുകുലവന്‍ തെയ്യം കെട്ടിന്റെ ലോഗോ പ്രകാശന ചടങ്ങ് ബേക്കല്‍ ഡിവൈഎസ്പി വി.വി. മനോജ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷം കഴക പരിധിയില്‍ നടന്ന വയനാട്ടുകുലവന്‍ തെയ്യകെട്ട് ഉത്സവങ്ങളും പാലക്കുന്ന് ഭരണി ഉത്സവവും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ പര്യവസാനിച്ചിരുന്ന കാര്യം അദ്ദേഹം പ്രത്യേകം സൂചിപ്പിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഉദയമംഗലം സുകുമാരന്‍ അധ്യക്ഷനായി.
ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ കെ. ബാലകൃഷ്ണന്‍, ആഘോഷകമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാനും ക്ഷേത്ര ജനറല്‍ സെക്രട്ടറിയുമായ പി. കെ. രാജേന്ദ്രനാഥ്, വൈസ് പ്രസിഡന്റുമാരായ കെ.വി.അപ്പു, കൃഷ്ണന്‍ ചട്ടഞ്ചാല്‍, ട്രഷറര്‍ പി.വി. ചിത്രഭാനു, ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ. സുകുമാരന്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട്, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ പാലക്കുന്നില്‍ കുട്ടി, പള്ളിക്കര പഞ്ചായത്ത് അംഗം എ. കൃഷ്ണന്‍ പുല്ലൂര്‍, പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി ട്രഷറര്‍ കെ. രവിവര്‍മന്‍, മാതൃ സമിതി കണ്‍വീനര്‍ പി. കെ. ഇന്ദിര, ജ്യോതിഷ് കുമാര്‍ കണ്ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ലോഗോ രൂപകല്പന ചെയ്ത കണ്ണൂര്‍ പൊടിക്കുണ്ടിലെ ജോതിഷ് കുമാറിനെ യോഗത്തില്‍ അനുമോദിച്ചു. ഏപ്രില്‍ 7 മുതല്‍ 9 വരെയാണ് ഇവിടെ തെയ്യംകെട്ട് നടക്കുക.