രാജപുരം: സി.എസ്.ഐ കര്‍ണാടക സതേണ്‍ ഡയോസീസിന്റെ കീഴില്‍ കള്ളാര്‍ അടോട്ട്കയയില്‍ പുതുതായി നിര്‍മിച്ച സിഎ ഐ സെന്റ് പീറ്റേഴ്‌സ് ദേവാ ലയ പ്രതിഷ്ഠാ ശുശ്രൂഷ നാളെ രാവിലെ 8.30ന് ബിഷപ്പ് ഹേമചന്ദ്ര കുമാര്‍ നിര്‍വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം. 9ന് ദേവാലയ പ്രതിഷ്ഠ സ്ഥിരീകരണ ശുശ്രൂഷ, 11ന് നടക്കുന്ന പൊതുസ്‌മ്മേളനം ബിഷപ്പ് ഹേമചന്ദ്രകുമാറിന്റെ അധ്യക്ഷതയില്‍ കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രജിത ഉദ്ഘാടനം ചെയ്യും. ഒരു മണിക്ക് സ്‌നേഹ വിരുന്ന്്. വൈകിട്ട് 6.30ന് ഗാനമേള. സി.എസ.്‌ഐ സഭയുടെ മലയോരത്തെ ആദ്യ ദേവാലയമാണ് നാളെ പ്രതിഷ്ഠയ്‌ക്കൊരുങ്ങുന്ന തെന്ന് അസിസ്റ്റന്റ് വികാരി ഫാ.സുബീഷ് എം മാത്യു, സെക്രട്ടറി സ്റ്റാന്റി ജോണ്‍, ടിനു എം ജോയി, പീറ്റര്‍ ബേബി എന്നിവര്‍ അറിയിച്ചു.