രാജപുരം:ഇനിയുമൊഴുകും മാനവസ്‌നേഹത്തിന്‍ ജീവവാഹിനിയായ് എന്ന സന്ദേശമുയര്‍ത്തി ജി.എച്ച്.എസ്.എസ് ബളാംതോട് എന്‍.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനം പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ 26 മുതല്‍ ജനുവരി 1 വരെ ജി.യു.പി സ്‌കൂള്‍ പ്രാന്തര്‍കാവ് വേദിയായ ക്യാമ്പ് സാമൂഹിക പ്രതിബദ്ധതയും സേവനമനോഭാവവും നിറഞ്ഞ പ്രവര്‍ത്തനങ്ങളാല്‍ ശ്രദ്ധേയമായി.ഡിജിറ്റല്‍ കൂട്ടുകാര്‍,കൈമുതല്‍,സന്നദ്ധം,ഗ്രാമ സ്വരാജ്,ഹരിത സാക്ഷ്യം, കരുതല്‍ കവചം,തൊഴില്‍ മഹത്വം,സ്‌നേഹാങ്കണം എന്നീ പദ്ധതികള്‍ ക്യാമ്പിന്റെ ഭാഗമായി വിജയകരമായി നടപ്പാക്കി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ബി. സുരേഷ് ആണ് ആദ്യ ദിനം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ക്യാമ്പിന്റെ വിവിധ ദിവസങ്ങളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദ്മകുരി, വാര്‍ഡ് അംഗങ്ങളായ അനില കുമാരി, ബിജി മണിയംകുളം, ശ്രീജ, പി.ടി.എ പ്രസിഡന്റുമാരായ ടി. വേണുഗോപാല്‍, ശശിധരന്‍, കൂടാതെ സദാശിവന്‍ നീലേശ്വരം, രാജന്‍ മുനിയൂര്‍, ഷൈജിത് ഉദിനൂര്‍ എന്നിവര്‍ വോളണ്ടിയര്‍മാരുമായി സംവദിച്ചു. രാജന്‍ മുനിയൂരിന്റെ കാസര്‍ഗോഡന്‍ കാഴ്ചകള്‍ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു.
എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ രഘുവരന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞ സമാപന സമ്മേളനത്തില്‍ പ്രാന്തര്‍കാവ് ജി.യു.പി സ്‌കൂള്‍ പ്രസിഡന്റ് ശശി അധ്യക്ഷത വഹിച്ചു. വാര്‍ഡ് ജനപ്രതിനിധികളായ ബിജിയും അനില കുമാരിയും ആശംസകള്‍ അറിയിച്ചു. വോളണ്ടിയര്‍ ലീഡര്‍ കുമാരി ആര്യനന്ദ നന്ദി പ്രകാശിപ്പിച്ചു.പ്രിന്‍സിപ്പല്‍ എം.ഗോവിന്ദന്‍, അധ്യാപകരായ ബിജു മല്ലപ്പള്ളി,സുനില്‍കുമാര്‍,വിന്‍സ് ജോസഫ്,ചന്ദ്രന്‍ ബി, ജയരാജന്‍ മറിയകുട്ട , സേതുലക്ഷ്മി,രജിത,അനുപമ,ദിവ്യ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.