പാലക്കുന്ന് : ഉദുമ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റ പാലക്കുന്ന് ക്ഷേത്ര വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.വി. രാജേന്ദ്രനും പള്ളിക്കര പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട സമിതി എക്‌സിക്യൂട്ടീവ് അംഗം ടി. പ്രഭാകരനും വിദ്യാഭ്യാസ സമിതി സ്വീകരണം നല്‍കി. ക്ഷേത്ര ഭരണ സമിതി ജനറല്‍ സെക്രട്ടറി പി. കെ. രാജേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഹാളില്‍ നടന്ന യോഗത്തില്‍ വിദ്യാഭ്യാസ സമിതി വൈസ് പ്രസിഡന്റ് രവീന്ദ്രന്‍ കൊക്കാല്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡന്റ് കെ. വി. അപ്പു പൊന്നാട അണിയിച്ചു. ട്രഷറര്‍ പി.വി. ചിത്രഭാനു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. ദിനേശന്‍, അംബിക കോളേജ് പ്രിന്‍സിപ്പല്‍ വി. പ്രേമലത,വിദ്യാഭ്യാസ സമിതി ഭാരവാഹികളായ ശ്രീജാ പുരുഷോത്തമന്‍,എ. ബാലകൃഷ്ണന്‍, സെക്രട്ടറി ബി. അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.