ഉദുമ : അച്ചേരി മഹാവിഷ്ണു ക്ഷേത്രത്തില്‍ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്‌മകലശോത്സവം മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 5 വരെ നടക്കും.
അന്നദാനത്തിനാവശ്യമായ ജൈവ പച്ചക്കറി കൃഷിയിറക്കാന്‍ ക്ഷേത്രത്തിന് തൊട്ടടുത്ത വയല്‍ സജ്ജമാക്കി. ആഘോഷ കമ്മിറ്റിയുടെയും മാതൃസമിതിയുടെയും നേതൃത്വത്തിലാണ് കൃഷിയിറക്കുക.