രാജപുരം: ഡല്‍ഹിയില്‍ വെച്ചു നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുവാന്‍ രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ നോയല്‍ പി ജെയിന്‍ യോഗ്യത നേടി മലയോരത്തിനും കാസറഗോഡ് ജില്ലയ്ക്കും അഭിമാനമായി. 32 കേരള ബറ്റാലിയന്‍ പയ്യന്നൂരില്‍ നിന്നും യോഗ്യത നേടിയ കാസര്‍ഗോഡ് ജില്ലയിലെ ഏക വിദ്യാര്‍ത്ഥിയാണ്. ഏകദേശം ഒരു വര്‍ഷത്തോളം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രക്രീയ പൂര്‍ത്തീകരിച്ചാണ് നോയല്‍ കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും പ്രതിനിധിയായി ഡല്‍ഹിയില്‍ എത്തുന്നത്. സ്ഥിരോല്‍സാഹിയും, ഗായകനും, സംഗീത പ്രതിഭയുമായ നോയല്‍ ഈ നേട്ടത്തിന് തികച്ചും യോഗ്യനെന്നു പ്രിന്‍സിപ്പല്‍ ഡോ. ബിജു ജോസഫ്, എന്‍.സി.സി ഓഫീസര്‍ ക്യാപ്റ്റന്‍.ഡോ. തോമസ് സ്‌കറിയ, എന്നിവര്‍ അഭിപ്രായപ്പെട്ടു. സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും രാജപുരത്തെ വ്യാപാരിയുമായ ജെയിന്‍ പി വര്‍ഗീസിന്റെയും,ജിസ യുടെയും മകനാണ്. സഹോദരങ്ങള്‍ ജോയല്‍, ഷിയോണ. കോളേജിനും 32 കേരള ബറ്റാലിയനും, കാസര്‍ഗോഡ് ജില്ലക്കും, മലയോരത്തിനും അഭിമാനം മായ നോയലിനെ കോളേജ് മാനേജ്‌മെന്റ് പ്രത്യേകം അനുമോദിച്ചു.