കാഞ്ഞങ്ങാട് : നാടിന്റെ സ്വപ്ന പദ്ധതിയായ പടന്നക്കാട് – വെള്ളരിക്കുണ്ട് റോഡ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. മടിക്കൈയിലെ കൂലോം റോഡ് മുതല്‍ വെള്ളരിക്കുണ്ട് വരെ 25 കിലോമീറ്റര്‍ റോഡ് നവീകരണത്തിന് 78 കോടി രൂപയാണ് അനുവദിച്ചത്. അന്തിമ പരിശോധനയുടെ ഭാഗമായി കിഫ്ബി, കെ.ആര്‍. എഫ്. ബി ഉദ്യോഗസ്ഥര്‍ , ഇ ചന്ദ്രശേഖരന്‍ എം എല്‍ എ , കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ സുജാത, ബിന്ദു. സി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ വി. പ്രകാശന്‍, എ. രാജന്‍, ടി.വി. ജയചന്ദ്രന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്മാരായ കൃഷ്ണന്‍, ദീപ. ടി.കെ, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗം കെ.ഭൂപേഷ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. എം എല്‍ എ യുടെ അധ്യക്ഷതയില്‍ കാലിച്ചാനടുക്കത്ത് വെച്ച് കമ്മറ്റി രൂപീകരണ യോഗവും നടന്നു,ഇ. ചന്ദ്രശേഖരന്‍ എം എന്‍ എ ചെയര്‍മാനായും കോടോം – ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ജയചന്ദ്രന്‍ കണ്‍വീനറായും കമ്മറ്റി രൂപീകരിച്ചു.