കോടോത്ത് ഡോ.അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.വേള്‍ഡ് കപ്പ് ആരവമായി വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു

രാജപുരം: വണ്‍ മില്യണ്‍ തൂഫാന്‍ ഗോള്‍സ് അറ്റ് വേള്‍ഡ് കപ്പ് 2026 തുടക്കമായി ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. വേള്‍ഡ് കപ്പ് ആരവമായി ബന്ധപ്പെട്ട് കുട്ടികളും അധ്യാപകരും പിടിഎ ഭാരവാഹികളും ചേര്‍ന്ന വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.വേള്‍ഡ് കപ്പ് മെഗാ ക്വിസ് മത്സരവും വേള്‍ഡ് കപ്പ് വിജയികളെ പ്രവചന മത്സരവും സംഘടിപ്പിക്കും. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പി എം ബാബു ഫ്‌ലാഗ് ഓഫ് ചെയ്തു.പിടിഎ പ്രസിഡണ്ട് പി രമേശന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി ശാന്തകുമാരി മുഖ്യപ്രഭാഷണം നടത്തി. ‘ധീരമായി കളിക്കുക,ശുദ്ധിയായി ജീവിക്കുക, ഒരുമിച്ച് ജയിക്കുക ‘എന്ന സന്ദേശം കുട്ടികളിലേക്ക് എത്തിക്കാന്‍ പരിപാടിക്ക് കഴിഞ്ഞു. കായികാധ്യാപകന്‍ കെ ജനാര്‍ദ്ദനന്‍ നന്ദി പറഞ്ഞു.അധ്യാപകരായ സന്ധ്യ കെ.പി,കൃഷ്ണന്‍,ഗോകുല്‍ ,അനീഷ് ,ആജറ എം. എ , അഞ്ചു എം, ബീന കെ, ജയറാജ് കെ, അമല്‍ തോമസ്,അബ്ദുള്‍ റഹീം കെ.ടി. കെ, ജീവ റാണി, റോമിയോ. ഇ ജയ്‌മോന്‍ ,വിനോദ്.വി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *