കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ മെറിറ്റ് അവാര്‍ഡ്ദാന ചടങ്ങ് സംഘടിച്ചിപ്പു

രാജപുരം: കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ മെറിറ്റ് അവാര്‍ഡ്ദാന ചടങ്ങ് സംഘടിച്ചിപ്പു. മോട്ടിവേഷന്‍ ട്രെയ്നര്‍ ഡോ.ടി.എം. ജോസ് തയ്യില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ജിജോ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ സുദീപ മാത്യു, സീനിയര്‍ അധ്യാപിക എം.മോഹിനി, അധ്യാപിക അലീന ഏബ്രഹാം, വിദ്യാര്‍ഥി പ്രതിനിധികളായ കെ.വി.ഗോപിക, പ്രണാം, എം. നയന എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീബ അലക്സ് സ്വാഗതവും, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനിത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *