കൊച്ചി: സാന്‍വിച്ചില്‍ ചിക്കന്‍ കുറവെന്ന് ആരോപിച്ച് കൊച്ചിയിലെ ചിക്കിങ് ഔട്ട്ലെറ്റില്‍ കൈയാങ്കളി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളും ഔട്ട്ലെറ്റിലെ മാനേജരും തമ്മിലുള്ള തര്‍ക്കമാണ് കൈയാങ്കളിയില്‍ അവസാനിച്ചത്. വിദ്യാര്‍ത്ഥികള്‍ സാന്‍വിച്ചില്‍ ചിക്കന്‍ കുറവാണെന്ന് ജീവനക്കാരോട് പരാതിപ്പെട്ടു. ഇതിനിടെ മാനേജര്‍ അടുക്കളയില്‍ നിന്ന് വന്ന് കത്തിവീശിയെന്നും ആക്രമിക്കാന്‍ ശ്രമിച്ചെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
ഇതോടെ വിദ്യാര്‍ത്ഥികള്‍ സഹോദരങ്ങളെ വിളിച്ചുവരുത്തുകയും തുടര്‍ന്ന് ഇവരും മാനേജരും തമ്മില്‍ കൈയാങ്കളി ഉണ്ടാവുകയും ചെയ്തു. സംഭവത്തില്‍ ചിക്കിങ് മാനേജരുടെ പരാതിയിലും ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികളുടെ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട് .