രാജപുരം : ഉദയപുരം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നെല്ല് പുജിക്കുന്ന അപൂര്‍വ ചടങ്ങായ ലക്ഷ്മി പൂജ ബുധനാഴ്ച ( ഡിസംബര്‍ 31)രാവിലെ 10 മണിക്ക് നടക്കും. തന്ത്രി ഐ കെ കൃ ഷ്ണദാസ് മുഖ്യ കാര്‍മികത്വം വഹിക്കും. ഭക്തര്‍ ക്ഷേത്രത്തില്‍ എത്തിക്കുന്ന നെല്ല് പൂജിച്ച് ദേവിക്ക് സമര്‍പ്പിക്കുന്ന ചടങ്ങാണിത്. പൂജിച്ചനെല്ലില്‍ നിന്നും ഒരംശം ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. ഈ നെല്ല് വീട്ടിലെ പൂജാ
മുറിയില്‍ സൂക്ഷിച്ചാല്‍ വീട്ടില്‍ ധന ധാന്യ സമൃദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം.
ക്ഷേത്രത്തില്‍ അറുന്നൂറ്റി അമ്പത് പറ മുതല്‍ എഴുന്നൂറ് പറ വരെ നെല്ലാണ് ഓരോ വര്‍ഷവും ലക്ഷ്മി പൂജാ ദിവസം ക്ഷേത്രത്തില്‍ എത്തുന്നത്. കേരളത്തില്‍ ലക്ഷ്മി പൂജ നടത്തുന്ന ഏക ക്ഷേത്രമാണ് ഉദയപുരം ദുര്‍ഗ്ഗാഭഗവതി ക്ഷേത്രമെന്ന് ഭാരവാഹികള്‍ പറയുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒട്ടനവധി ഭക്തര്‍ ലക്ഷ്മി പൂജയ്ക്ക് എത്തിച്ചേരും. ഭക്തര്‍ ക്ഷേത്രത്തില്‍ എത്തിക്കുന്ന നെല്ല് ഉപയോഗിച്ചാണ് വരുന്ന ഒരു വര്‍ഷക്കാലം ക്ഷേത്രത്തില്‍ ദിവസേന നടന്നു വരുന്ന അന്നദാനം നടത്തുന്നതെന്ന് ക്ഷേത്രം പ്രസിഡന്റ് ഡോ. എന്‍ പി ബാലസുബ്രഹ്‌മണ്യന്‍, വര്‍ക്കിഗ് പ്രസിഡന്റ് സി ഗോപി, രക്ഷാധികാരി ഗോപാലന്‍ വാഴളപ്പില്‍, കെ വി കേളു എന്നിവര്‍ പത്രസമ്മേളനത്തിലറിയിച്ചു.