തായന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി എന്‍എസ്എസ് വളണ്ടിയര്‍മാരും പങ്കാളികളായി.
രാജപുരം: 2026 എപ്രില്‍ 3,4,5 തീയ്യതികളില്‍ നടക്കുന്ന ബാത്തൂര്‍ ശ്രീഭഗവതിക്ഷേത്രപരിധിയിലെ കരിച്ചേരി തറവാട് കോയ്മയായുള്ള ചെന്തളം പുതിയവളപ്പ് ശ്രീവയനാട്ട് കുലവന്‍ തെയ്യകെട്ടിന്റ കലവറയിലേക്കാവശ്യമായി വരുന്ന പച്ചക്കറി കൃഷിയില്‍ തായന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി എന്‍എസ്എസ് വളണ്ടിയര്‍മാരും പങ്കാളികളായി.ചെന്തളം വയലിലെ മുന്ന് എക്കര്‍ കൃഷിയിടത്തില്‍ കുമ്പളം, വെള്ളരി, മത്തന്‍,ചീര തുടങ്ങിയ പച്ചക്കറികളാണ് വിളയിക്കുന്നത്. ആഘോഷകമ്മറ്റിഭാരവാഹികളായ സി ചന്ദ്രന്‍, ജയന്‍ ചെന്തളം, കെ രവീന്ദ്രന്‍ ,സി രാജി, സജന ജയന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിരീതികള്‍ പകര്‍ന്നു നല്‍കിയതോട നാട്ടുകാര്‍ക്കൊപ്പം വളണ്ടിയര്‍ ലീഡര്‍മാരായ സാന്‍ ഫ്രാന്‍സിസ്, അരുണിമ രാജ്, പ്രോഗ്രാം ഓഫീസര്‍ – ജോണ്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു.