ബളാല്‍ : മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ ബളാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വെള്ളരിക്കുണ്ട് സബ്ബ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മണ്ഡലം പ്രസിഡണ്ട് എംപി ജോസഫ് അധ്യക്ഷത വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ് ജില്ല പ്രസിഡണ്ട് രാജു കട്ടക്കയം. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ ലത, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബിന്‍സി ജെയിന്‍, പഞ്ചായത്തംഗം സി.വി ശ്രീധരന്‍, ടി.വി ചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്കട്ടറി മാര്‍ട്ടിന്‍ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സിബിച്ചന്‍ പുളിങ്കാല സ്വാഗതവും മിനി മാത്യു നന്ദിയും പറഞ്ഞു.