രാജപുരം: എലിക്കോട്ടുകയ ഊരിലെകുടുംബങ്ങളുടെ കുടുംബ സംഗമം മന്ദസ്മിതം -25 എന്ന പേരില്‍ രാജപുരം പൈനിക്കരയില്‍ സംഘടിപ്പിച്ചു. ഗോപി. കെ അധ്യക്ഷത വഹിച്ചു, കാഞ്ഞങ്ങാട് എം.എല്‍.എ. ഇ. ചന്ദ്രശേഖരന്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രാഹം മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം ഒക്ലാവ് കൃഷ്ണന്‍ , കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ , പഞ്ചായത്തംഗം റോയി പി എല്‍, ട്രൈബല്‍ ഓഫീസര്‍ സലിം തുടങ്ങിയവര്‍ സംസാരിച്ചു. ബാലചന്ദ്രന്‍ കൊട്ടോടി ക്ലാസ്സ് എടുത്തു. തുടര്‍ന്ന് മംഗലംകളിയും കലാപരിപാടികളും അവതരിപ്പിച്ചു.