കാഞ്ഞങ്ങാട് : ചൈനീസ് കെന്‍പോ കാരാട്ടേയുടെ നേതൃത്വത്തില്‍ 2025-26 വര്‍ഷത്തെ അഞ്ചുദിവസത്തെ ക്യാമ്പ് കാഞ്ഞങ്ങാട് വ്യാപാര ഭവന്‍ ഹാളില്‍ സംഘടിപ്പിച്ചു. ക്യാമ്പ് കാസര്‍ഗോഡ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് മാത്യു ജോസ് ഉദ്ഘാടനം ചെയ്തു. കരാട്ടെ പരിശീലനം കൊണ്ട് മാനസികമായ ശാരീരികമായും ആത്മീയവുമായും ഉണ്ടാകുന്ന വളര്‍ച്ചയെക്കുറിച്ചും ഇന്ന് അനുഭവിക്കുന്ന ജീവിതശൈലി രോഗങ്ങളെ അതിജീവിക്കാനും കരാട്ടെ പരിശീലനം ഉപകരിക്കുമെന്ന് സൂചിപ്പിച്ചുകൊണ്ട് ഉദ്ഘാടകന്‍ സംസാരിച്ചു. എക്‌സിക്യൂട്ടീവ് മെമ്പര്‍ രാജേഷ് എം അധ്യക്ഷത വഹിച്ചു. ചിത്രമോഹന്‍ കെ.കെ സംസാരിച്ചു. ഷാജി ജോസഫ് (സീനിയര്‍ ബ്ലാക്ക് ബെല്‍റ്റ്) സ്വാഗതവും ടി പത്മനാഭന്‍ നന്ദിയും പറഞ്ഞു. ക്യാമ്പില്‍ അറുപതോളം കുട്ടികള്‍ പങ്കെടുത്തു.