പരപ്പ : ജി എച്ച് എസ് എസ് പരപ്പയില്‍ എസ്.പി.സി യുടെ ത്രിദിന ക്യാമ്പിന് വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ സതീഷ് കെ.എസ് പതാക ഉയര്‍ത്തിയതോടെ തുടക്കമായി. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ സെറീന കെ പി ക്യാമ്പിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. സ്‌ക്കൂള്‍ പി. ടി. എ പ്രസിഡണ്ട് പി പത്മനാഭന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ എസ് എം സി ചെയര്‍മാന്‍ മാണിയൂര്‍ ബാലകൃഷ്ണന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് ഷഹ്ന പവിത്രന്‍, ഡി.ഐ . ശ്രീധരന്‍ സി.വി, സി. പി. ഒ ദീപ പ്ലാക്കല്‍ എന്നിവര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു ഡി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി പി ഒ സുരേഷ് കുമാര്‍ നന്ദി പറഞ്ഞു.