സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ നിന്നും വിരമിക്കുന്ന ബിജു പി ജോസഫിന് യാത്രയയപ്പ് നല്‍കി

രാജപുരം : സെന്റ് മേരീസ് എ യു പി സ്‌കൂള്‍ 30 വര്‍ഷത്തെ നീണ്ട അധ്യാപന ജീവിതത്തില്‍ നിന്നും വിരമിക്കുന്ന ബിജു പി ജോസഫിന് സ്‌കൂളും ,പിടിഎ യും കുട്ടികളും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. പഞ്ചയത്തംഗം മിനി ഫിലിപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു . ഫോട്ടോ അനാച്ഛാദനവും ഉപഹാര സമര്‍പ്പണവും സ്‌കൂള്‍ മാനേജര്‍ ഫാ.ഡിനോ കുമ്മാനിക്കാട്ടില്‍ നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി എം എ, പഞ്ചായത്തംഗങ്ങളായ സനിത ജോസഫ്, സാബു സിഎം, പിടിഎ പ്രസിഡന്റ് ബിനീഷ് തോമസ്, മദര്‍ പി ടി എ പ്രസിഡന്റ് സുമിഷ പ്രവീണ്‍, സ്റ്റാഫ് സെക്രട്ടറി മോള്‍സി തോമസ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ അന്നാ മരിയ മഞ്ചേഷ്, പാര്‍വതി കൃഷ്ണ, ജോയിസ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. ബിജു പി ജോസഫ് മറുപടി പ്രസംഗവും നടത്തി .

Leave a Reply

Your email address will not be published. Required fields are marked *