രാജപുരം : ചുള്ളിക്കര സെന്റ് മേരീസ് ഇടവക ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ പ്രധാന തിരുനാള്‍ ഡിസംബര്‍ 26, 27, 28 തീയതികളില്‍ നടക്കും. 26ന് വൈകിട്ട് 4.30ന് തിരുനാള്‍ കൊടിയേറ്റ്, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, പരേത സ്മരണ, വികാരി ഫാ.റോജി മുകളേല്‍ കാര്‍മികത്വം വഹിക്കും. 27ന് രാവിലെ 6.45ന് ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, ഫാ.കുര്യന്‍ ചാലില്‍, 6.30ന് ലദീഞ്ഞ്, ഫാ.സനീഷ് കയ്യാലക്കകത്ത്. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. 8.15ന് ഫാ.ഷിജോ കുഴിപ്പള്ളില്‍ തിരുനാള്‍ സന്ദേശം നല്‍കും.
രാജപുരം ഫൊറോന വികാരി ഫാ. ജോസ് അരീച്ചിറ പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നല്‍കും. ഡിസംബര്‍ 28ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന. 9.45ന് അഘോഷമായ തിരുനാള്‍ റാസ. ഫാ.ജെഫിന്‍ ഒഴുങ്ങാലില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ.മാത്യു പുത്തന്‍പറമ്പില്‍, ഫാ.സണ്ണി, ഫാ.ജോമോന്‍ കൂട്ടുങ്കല്‍ എന്നിവര്‍ സഹകാര്‍മികരാകും. ഫാ.ഓനായി മണക്കുന്നേല്‍ തിരുനാള്‍ സന്ദേശം നല്‍കും. 12 മണിക്ക് പ്രദക്ഷിണം. ഫാ.ടിനോ ചാമക്കാലായില്‍ കാര്‍മികത്വം വഹിക്കും. ഫാ.ബിജു മാളിയേക്കല്‍ പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നല്‍കും.