രാജപുരം: പെരുമ്പള്ളി അയ്യപ്പന്‍ കോവില്‍ പ്രതിഷ്ഠദിനവും. 46-ാം വാര്‍ഷിക മണ്ഡല മഹോത്സവവും ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ കലവറ ഘോഷയാത്രയോടു കൂടി തുടക്കമായി. നാളെ രാവിലെ ദീപാരാധന, 7 മണിക്ക് ഗണപതി ഹോമം, 8.30 ന് പ്രതിഷ്ഠ ദിനപൂജ, വൈകുന്നേരം 4 മണിക്ക് പഞ്ചാരിമേളം, 5.30ന് താലപ്പൊലി എഴുന്നള്ളത്തും സ്വാമിമാരുടെ പേട്ട തുള്ളലും, 7 മണിക്ക് ഭജന, 8.30 ന് തിരുമുന്‍ക്കാഴ്ച സമര്‍പ്പണം, 8.45 ന് തിരുവാതിര, 9 മണിക്ക് നാടന്‍ കലാമേള, കലയാട്ടം.