മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂള്‍ പ്രൗഢോജ്വലമായി ക്രിസ്തുമസ് ആഘോഷിച്ചു.

മാലക്കല്ല് : സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ ക്രിസ്തുമസ് ആഘോത്തിന്റെ ഭാഗമായി കുട്ടികള്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ചു.600 ഓളം സാന്താക്ലോസുകളെ ഉള്‍പ്പെടുത്തി മെഗാ ക്രിസ്തുമസ് സന്ദേശയാത്ര നഗരം ചുറ്റി സ്‌കൂളില്‍ സമാപിച്ചു. രാജപുരം ഫൊറോന വികാരി ഫാ.ജോസ് അരീച്ചിറ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി എം എ , സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ഡിനോ കുമ്മാനിക്കാട്ട് , അസിസ്റ്റന്റ് മാനേജര്‍ ഫാദര്‍ ടിനോ ചാമക്കാല, വാര്‍ഡ് മെമ്പര്‍ മിനി ഫിലിപ്പ് , പിടിഎ പ്രസിഡന്റ് ബിനീഷ് തോമസ്, മദര്‍ പി ടി എ പ്രസിഡന്റ് സുമിഷാ പ്രവീണ്‍ , പഞ്ചായത്തംഗങ്ങളായ സനിത ജോസഫ്, സാബു സി എം എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധങ്ങളായ ക്രിസ്തുമസ് കലാപരിപാടികളോടെ ആഘോഷം സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *