കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024- 25 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024 – 25 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. പ്രാരംഭ ബാക്കി ഉള്‍പ്പെടെയുള്ള ആകെ വരവ് 53,95, 67,700.00 രൂപയും ആകെ ചിലവ് 53,66, 02,305.00 രൂപയും നീക്കിയിരിപ്പ് 29, 65,395..00 രൂപയുമുള്ള ബജറ്റാണ് വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത അവതരിപ്പിച്ചത്. പരമ്പരാഗത തൊഴില്‍ സംരക്ഷിക്കുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനും ആയി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് ബജറ്റില്‍ പറയുന്നു. വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്ക് പരമാവധി തൊഴില്‍ നല്‍കുന്നതിനായി മുന്‍വര്‍ഷങ്ങളിലെ പോലെ മെഗാ തൊഴില്‍മേളകള്‍ സംഘടിപ്പിക്കാനും ആധുനിക വിദ്യാഭ്യാസവും ആധുനിക ടെക്‌നോളജിയും ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന സ്റ്റുഡന്റ് ടാലന്റ് സര്‍ച്ച് പദ്ധതി നടപ്പിലാക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ പരമാവധി പ്രയോജനപ്പെടുത്തി തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും.

കൃഷി, മൃഗസംരക്ഷണ മേഖലകളില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കും. സ്ത്രീ സൗഹൃദ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിട്ട് സ്ത്രീകള്‍ക്കായി നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് ശാരീരിക മാനസിക ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ആയി പൊതുസ്ഥലങ്ങളില്‍ വ്യായാമ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ആരോഗ്യ മേഖലയില്‍ പെരിയ സി എച്ച് സിയില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍, അംഗന്‍വാടി കുട്ടികളുടെ പോഷകാഹാരത്തിന് തുക വകയിരുത്തും. ക്ഷീര മേഖലയിലെ ഉന്നമനത്തിനും പാലുല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള വിവിധ പദ്ധതികളായ മൊബൈല്‍ വെറ്റിനറി ക്ലിനിക്ക് കാലത്തെ സബ്‌സിഡി വാലിനെ ഇന്‍സെന്റീവ് പാല്‍ ഗുണമേന്മ പരിശോധന കേന്ദ്രങ്ങള്‍ നല്‍കല്‍ എന്നിവയ്ക്കായി തുക വകയിരുത്തിയിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്തിനെ ഒരു സമ്പൂര്‍ണ്ണ വിവര വിനിമയ സേവനങ്ങള്‍ നല്‍കുന്ന പൊതു അക്കാദമിക് ഹ ബ്ബാക്കി മാറ്റുന്നതിന് ബ്ലോക്ക് റിസോഴ്‌സ് നോളജ് സെന്റര്‍ സ്ഥാപിക്കുന്നതിന് 5 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ഒരു ഉപഭോക്താവിന്റെ വിവര ആവശ്യങ്ങളും ആവശ്യമായ യഥാര്‍ത്ഥ വിവരങ്ങളും തമ്മിലുള്ള അന്തരം നികത്തുന്നതില്‍ ഈ കേന്ദ്രം സുപ്രധാന പങ്ക് വഹിക്കും. ഗ്രാമീണ മേഖലയിലേക്ക് വിവിധ ഈ സേവനങ്ങള്‍ എത്തിക്കുന്നതിനുള്ള ആക്‌സിസ് പോയിന്റ് ആയിരിക്കും ഇത്.കൂടാതെ പൗരന്മാര്‍ക്ക് സൗജന്യ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഒരു മാതൃക സേവന കേന്ദ്രമായി ബ്ലോക്ക് റിസോഴ്‌സ് നോളജ് സെന്റര്‍ മാറും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍, ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് എം .ലക്ഷ്മി, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ, പുല്ലൂര്‍ പെരിയപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കാര്‍ത്യായണി , മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. യൂജിന്‍ സ്വാഗതം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *