മണപ്പുറം ഫൗണ്ടേഷന്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ഉപകരണങ്ങള്‍ നല്‍കി

വലപ്പാട്: മണപ്പുറം ഫൗണ്ടഷന്റെ സി എസ് ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ആധുനിക സ്ട്രീക് റെറ്റിനോസ്‌കോപ്പ്, മള്‍ട്ടിപരാമീറ്റര്‍ എന്നിവ നല്‍കി. ജില്ലയിലെ ആരോഗ്യ മേഖലയില്‍ മണപ്പുറം ഫൗണ്ടേഷന്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് സി എച്ച് സിയിലേക്ക് ഉപകരണങ്ങള്‍ കൈമാറിയത്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും കുട്ടികളിലെ കാഴ്ച പ്രശ്‌നങ്ങളും വേഗത്തില്‍ നിര്‍ണയിക്കാന്‍ കഴിയുന്ന ഉപകരണങ്ങള്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകും. സി എച്ച് സിയില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ്. ഡി. ദാസ് ഉപകരണങ്ങള്‍ കൈമാറി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശശിധരന്‍ അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ സീനത്ത് മുഹമ്മദാലി, കെ. രാമചന്ദ്രന്‍, രജനി തിലകന്‍, മായാ. ടി. ബി, സി കെ കൃഷ്ണദാസ്, അബ്ദുല്‍ ജലീല്‍, ചാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എസ്. മോഹന്‍ദാസ്, മെമ്പര്‍ ഷണ്മുഖന്‍, മണപ്പുറം ഫൗണ്ടേഷന്‍ സിഎസ്ആര്‍ വിഭാഗം ഹെഡ് ശില്പാ ട്രീസ സെബാസ്റ്റ്യന്‍, ഡോക്ടര്‍ മിനി പി. എം എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *