ദോഹ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക പ്രചാരണത്തിന്റെ ഭാഗമായി സമൂഹത്തിലെ നിര്‍ധരരായ നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കാനൊരുങ്ങി ഖത്തര്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍ഗോഡ് ജില്ല കമ്മറ്റി. അല്‍ നാബിത്ത് ഗ്ലോബല്‍ എജ്യുക്കേഷന്‍ സെന്ററില്‍ നടന്ന പ്രഖ്യാപന സംഗമത്തില്‍ കെ.ഐ.സി പ്രസിഡന്റ് എ.വി അബൂബക്കര്‍ ഖാസിമി, ജനറല്‍ സെക്രട്ടറി സകരിയ്യ മാണിയൂര്‍, എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഫദ്ലു സാദത്ത് നിസാമി, ഖത്തര്‍ റേഞ്ച് പ്രസിഡന്റ് റഹീസ് ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു.
മര്‍ഹൂം ഉസ്താദ് ചെമ്പരിക്ക സി.എം അബ്ദുള്ള മുസ്ലിയാരുടെ നാമധേയത്തില്‍ നല്‍കുന്ന ധന സഹായം എസ്.കെ.എസ്.എസ.്എഫ് കാസര്‍ഗോഡ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ മേഖല കമ്മറ്റികള്‍ മുഖേനയായിരിക്കും വിതരണം ചെയ്യുക. ഏറ്റവും അര്‍ഹരായ വിദ്യാര്‍ത്ഥികളിലേക്ക് ധന സഹായം എത്തിക്കുമെന്നും സമസ്തയുടെ നൂറാം വാര്‍ഷിക മഹാ സമ്മേളനത്തോടെ സഹായ വിതരണം പൂര്‍ത്തിയാക്കുമെന്നും കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ് ആബിദ് ഉദിനൂര്‍,ജനറല്‍ സെക്രട്ടറി റഷാദ് കളനാട്, റഫീഖ് റഹ്‌മാനി, ലിയാവുദ്ദീന്‍ ഹുദവി, ഹാരിസ് ഏരിയാല്‍, സഗീര്‍ ഇരിയ, അബ്ദു റഹ്‌മാന്‍ ഏരിയാല്‍, ബഷീര്‍ ബംബ്രാണി, ഫാറൂഖ് ബദിയടുക്ക, അബ്ദുല്‍ ഖാദര്‍ …. എന്നിവര്‍ സംബന്ധിച്ചു.