കാസര്‍കോട്: 2026 ജനുവരി 31,ഫെബ്രുവരി 1,2 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന എസ്.ടി.യു സംസ്ഥാന സമ്മേളനത്തില്‍ ജില്ലയില്‍ നിന്ന് 5000 പേരെ പങ്കെടുപ്പിക്കാനും സമ്മേളനം വന്‍ വിജയമാക്കാനും
എസ്. ടി.യു ജില്ലാ നേതൃ യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു.
ഡിസമ്പര്‍ 31 നകം ഫെഡറേഷന്‍ ജില്ലാ യോഗങ്ങളും ജനുവരി 10നകം യൂണിറ്റ് യോഗങ്ങളും ചേരും.
പ്രസിഡണ്ട് എ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് അഡ്വ: എം. റഹ്‌മത്തുള്ള ഉല്‍ഘാടനം ചെയ്തു. ദേശീയ വൈ.പ്രസിഡണ്ട് എ അബ്ദുല്‍ റഹ്‌മാന്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് അഷ്‌റഫ് സമ്മേളന പരിപാടികള്‍ വിശദീകരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കെട്ട് സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ അശ്‌റഫ് എടനീര്‍,ഷറീഫ് കൊടവഞ്ചി,ദേശീയ സെക്രട്ടറി ബീഫാത്തിമ ഇബ്രാഹിം,ജില്ലാ ഭാരവാഹികളായ പി ഐ എ ലത്തീഫ്,മുംതാസ് സമീറ, എം.എ.മക്കാര്‍ മാസ്റ്റര്‍,മൊയ്തീന്‍ കൊല്ലമ്പാടി,ശംസുദ്ധീന്‍ ആയിറ്റി,കുഞ്ഞാമദ് കല്ലുരാവി, എല്‍. കെ ഇബ്രാഹിം,ഷുക്കൂര്‍ ചെര്‍ക്കള,സുബൈര്‍ മാര,ഹനീഫ പാറ,ഉമ്മര്‍ അപ്പോളോ,ഷംസീര്‍ മണിയനൊടി,ഫെഡറേഷന്‍ നേതാക്കളായ സി.എ ഇബ്രാഹിം എതിര്‍ത്തോട്, ഷാഹിന സലീം, ഇസ്മയില്‍ തൈക്കടപ്പുറം, ഷബീര്‍ തുരുത്തി,ഷക്കീല മജീദ്, മജീദ് സന്തോഷ്‌നഗര്‍, എം.നൈമുന്നിസ, റംസീനറിയാസ്,
അസീസ് മഞ്ചേശ്വരം, ടി.പി. മുഹമ്മദ് അനീസ്, മുഹമ്മദ് റഫീഖ്, ഫിറോസ് മടക്കര,അഷ്‌റഫ് മുതലപ്പാറ, ഷാഹിദ യൂസുഫ്, സുഹറ പൈവളികെ പ്രസംഗിച്ചു
എസ് ടി യു ജില്ലാ നേതൃയോഗം സംസ്ഥാന പ്രസിഡണ്ട് അഡ്വ: എം റഹ്‌മത്തുള്ള ഉദ്ഘാടനം ചെയ്യുന്നു