രാജപുരം തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ ഡി എഫ് ജനപ്രതിനിധികള്‍ക്ക് പാണത്തൂരില്‍ സ്വീകരണം നല്‍കി. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കല്‍ സെക്രട്ടറി പ്രതാപചന്ദ്രന്‍ അധ്യക്ഷനായി. നിയുക്ത ജില്ലാ പഞ്ചായത്ത് മെമ്പര്‍ കുറ്റിക്കോല്‍ ഡിവിഷന്‍ സാബു അബ്രഹാം കള്ളാര്‍ ഡിവിഷന്‍ റീന തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ ഭവ്യരാജ്, സുരേഷ് ബി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.സി മോഹന്‍ദാസ്, എന്‍ ബാലകൃഷ്ണന്‍, പ്രസീത റാണി, ഐസി ഐസക്ക്, അനില കുമാരി, രഘുനാഥ്, രതീഷ് കെ.ബി, പത്മകുമാരി, എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. ഒക്ലാവ് കൃഷ്ണന്‍, പിജി മോഹനന്‍, പി തമ്പാന്‍, എം.വി കൃഷ്ണന്‍, എം.സി മാധവന്‍, പ്രസന്ന പ്രസാദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.