പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ മറുപുത്തരി ഉത്സവം ഇന്ന് (ശനിയാഴ്ച ) സമാപിക്കും. രാവിലെ മറുപുത്തരി താലവും കലശവും എഴുന്നള്ളത്ത് നടത്തി താലപ്പൊലി സമര്‍പ്പണം പൂര്‍ത്തിയാക്കി. ഉച്ചക്ക് എഴുന്നള്ളതും തുടര്‍ന്ന് കല്ലൊപ്പിക്കന് ശേഷം ഭക്തന്‍മാര്‍ കല്ലില്‍ തേങ്ങ എറിയുന്ന ചടങ്ങ് കാണാന്‍ നൂറു കണക്കിനാളുകള്‍ ക്ഷേത്രത്തിലെത്തും. വൈകുന്നേരം തിരിച്ചെഴുന്നള്ളത്തോടെ സമാപിക്കും. പുത്തരി സദ്യയുണ്ട് പുരുഷാരം മടങ്ങും.