പനത്തടി:ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അഖിലകേരള സില്‍വര്‍ ബെല്‍സ് കരോള്‍ ഫിയസ്റ്റ – കരോള്‍ ഗാന മത്സരം 2025 , ഡിസംബര്‍ 20-ന് സെന്റ് മേരീസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.
മൈനര്‍ സെമിനാരി ഫോര്‍മേറ്റര്‍ ഫാ. ബിബിന്‍ വെള്ളാരംകല്ലില്‍ CFIC ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജോസ് കളത്തിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. രവിചന്ദ്ര CFIC ആശംസാ പ്രസംഗം നടത്തി.
തുടര്‍ന്ന് നടന്ന കരോള്‍ ഗാന മത്സരം സംഗീത മാധുര്യവും ക്രിസ്തുമസ് സന്ദേശവും നിറഞ്ഞ അവതരണങ്ങളിലൂടെ ഏറെ ശ്രദ്ധേയമായി.
പാണത്തൂര്‍ സിംഫണി ടീം ഒന്നാം സമ്മാനമായ 10,000 രൂപ ക്യാഷ് പ്രൈസ് കരസ്ഥമാക്കി. ചെറുപനത്തടി ഗ്രാസിയ മരിയേ ടീം രണ്ടാം സ്ഥാനമായ 8,000 രൂപയും, ഗ്ലോറിയാന ചെറുപനത്തടി മൂന്നാം സ്ഥാനമായ 6,000 രൂപയും നേടി.
വിജയികള്‍ക്ക് സെന്റ് മേരീസ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഡയറക്ടര്‍ ഫാ. ജോസ് മാത്യു പാറയില്‍ CFIC സമ്മാനങ്ങള്‍ വിതരണം ചെയ്തു. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈ കരോള്‍ ഗാന മത്സരം ക്രിസ്തുമസിന്റെ സ്‌നേഹ സന്ദേശം വിളിച്ചോതുന്നതായിരുന്നു.