ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവവും,പരദേവത പള്ളിയറക്കാലും കൊട്ടക്കോട്ട് കാവിലും തെയ്യം കെട്ട് ഉത്സവവും ഫെബ്രുവരി 7 മുതല്‍ 11 വരെ

രാജപുരം: ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവ വും ,പരദേവത പള്ളിയറക്കാലും കൊട്ടക്കോട്ട് കാവിലും തെയ്യം കെട്ട് ഉത്സവവും
ഫെബ്രുവരി 7 മുതല്‍ 11 വരെ ബ്രഹ്‌മശ്രീ ഉച്ചില്ലത്ത് പത്മനാഭാന്‍ വാഴുന്നോരുടെ കാര്‍മ്മികത്വത്തില്‍ നടക്കും.
7 ന് രാവിലെ 9.30ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര, 10.30 ന് ക്ഷേത്ര മാതൃസമിതി നല്‍കുന്ന മേക്കട്ടിയുടെ സമര്‍പ്പണം. 12 മണിക്ക് ഉച്ച പൂജ, 6 മണിക്ക് ദീപാരാധന, ചുറ്റുവിളക്ക് ദീപ സമര്‍പ്പണം, 7 മണിക്ക് ശുദ്ധി കലശം, 7.30 ന് വിവിധ കലാപരിപാടികള്‍ തിരുവാതിര, കൈകൊട്ടിക്കളി, നൃത്തനൃത്ത്യങ്ങള്‍ 9 മണിക്ക് ആനന്ദഗീതാമൃതം .
8 ന് രാവിലെ പ്രഭാത ഭേരി, ഉഷപൂജ, മഹാഗണപതി ഹോമം, ഉഷ ശീവേലി, 9 മണിക് ലളിത സഹസ്രനാമം, വിഷ്ണു സഹസ്രനാമം , 10 മണിക്ക് സദ്ഗന്ഥ പരായണം, കലശം ആടല്‍, 12.30 ന് മഹാപൂജ തുലാഭാരം’
വൈകുന്നേരം 3 മണിക്ക് രഥരോഹണം, 4 മണിക്ക് രഥോത്സവത്തോടുകൂടി കാഴ്ച ശീവേലി, 6 മണിക്ക് തായമ്പക, കാഴ്ചവരവ്, 9 മണിക്ക് കാഴ്ച സമര്‍പ്പണം, 9.30 ന് അത്താഴ പൂജ, തുടര്‍ന്ന് ശ്രീഭൂതബലി അരയാന്‍ ത്തറയിലേക്ക് എഴുന്നള്ളത്ത്, തിരു നൃത്തം
9 ന് പരദേവത പള്ളിയറ തെയ്യം കെട്ട് ഉത്സവം, 7 മണിക്ക് വിശേഷാല്‍ ചടങ്ങ് തുടര്‍ന്ന് തെയ്യങ്ങളുടെ കുളിച്ചു തോറ്റം, 7.30 ന് ഉത്തര മേഖല ഇന്‍വിറ്റേഷന്‍ കൈ കൊട്ടിക്കളി മത്സരം ,
10 ന് പരദേവത പള്ളിയറക്കാല്‍ 11 മണിക്ക് ചാമുണ്ഡിയമ്മയുടെ പുറപ്പാട്, 2.30 ന് പരദേവതയുടെ പുറപ്പാട്
11 ന് കൊട്ടക്കോട്ട് കാവില്‍ രാവിലെ 11 മണിക്ക് ബിരന്‍ തെയ്യത്തിന്റെ പുറപ്പാട്, 12 മണിക്ക് കൊട്ടക്കോട്ട് ചാമുണ്ഡിയുടെ പുറപ്പാട്, 2 മണിക്ക് ഗുളികന്‍ തെയ്യത്തിന്റെ പുറപ്പാട്. എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *